പന്നിയേരി തൊടുപുഴ എസ്റ്റേറ്റില്‍ കാട്ടനയിറങ്ങി; കൃഷി നശിപ്പിച്ചു

0
139

elite 22-6-19
വാണിമേല്‍: കണ്ണൂര്‍, വയനാട് വനമേഖലകളോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് പന്നിയേരി തൊടുപുഴ എസ്റ്റേറ്റില്‍ കാട്ടാനകൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. mhesകഴിഞ്ഞ ദിവസമാണ് കണ്ണവം ഫോറസ്റ്റില്‍ നിന്ന് അഞ്ചോളം ആനകകള്‍ എസ്റ്റേറ്റിലിറങ്ങിയത്. വിലങ്ങാട് സ്വദേശി വെങ്ങാലൂര്‍ സിവിച്ചന്‍ പാട്ടത്തിനെടുത്ത ഭൂമിയിലിറങ്ങിയ ആനകള്‍ ആയിരത്തിലധികം വാഴകളാണ് കൂട്ടത്തോടെ നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പും ആനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വന്‍ കൃഷി നാശം വരുത്തി വെച്ചത്. 35 ഏക്കറോളം വരുന്ന എസ്റ്റേറ്റ് വനാതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സോളാര്‍ ഫെന്‍സിംഗുകളോ കിടങ്ങുകളോ ഇല്ലാത്തതാണ് ആനകള്‍ കൃഷിയിടത്തിലേക്കിറങ്ങാനിടയാക്കുന്നത്. സിവിച്ചന്റെ കൃഷി ഭൂമിയോട് ചേര്‍ന്ന് കണ്ണൂര്‍ കുളപ്പ കോളനിയിലെ അശോകന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലും ആനകളിറങ്ങി സംഹാര താണ്ഡവം നടത്തി. ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ആനക്കൂട്ടം വരുത്തി വെച്ചത്. വന മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ കോഴിക്കോട് ഡിഎഫ്ഒ വി.ജയപ്രകാശ്, കുറ്റ്യാടി റെയ്ഞ്ചര്‍ കെ.നീതു എന്നിവര്‍ ഇവിടെ സന്ദര്‍ശനം നടത്തി.

deepthi gas