തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തില്‍ കുളം റെഡി

0
379

ടി.ഇ.രാധാകൃഷ്ണന്‍

എടച്ചേരി: തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തില്‍ എടച്ചേരി പഞ്ചായത്തിലെ elite 22-6-19ആലിശേരി കണ്ടോത്ത് മുക്കില്‍ ‘കരുതി വെക്കാം നമുക്ക് ശുദ്ധജലം’ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കുളം നിര്‍മിച്ചിരിക്കുകയാണ് തൊഴിലുറപ്പ് po - Copyപദ്ധതിയിലെ വനിതകള്‍.
എന്‍ആര്‍ഇജി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി ചെലവഴിച്ചത്. എണ്‍പതോളം സ്ത്രീ തൊഴിലാളികള്‍ 1235 തൊഴില്‍ ദിനങ്ങള്‍ ഉപയോഗിച്ച് ഇരുപത് മീറ്ററോളം താഴ്ചയില്‍ 15 മീറ്റര്‍ വീതിയില്‍ കുളം നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ കുളത്തിന് ചുറ്റുമുള്ള പടവുകള്‍ ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ച് വെച്ചിട്ടുണ്ട്.
പൊള്ളുന്ന വേനലില്‍ നാടും നഗരവും വറ്റിവരളുമ്പോള്‍ കുടിവെള്ള ക്ഷാമം നേരിടുന്ന mhesഎടച്ചേരി പഞ്ചായത്ത് പത്താം വാര്‍ഡിലെ ആലിശേരി വലിയ പറമ്പത്ത് കുഞ്ഞിക്കണ്ണനാണ് വീടിനോട് ചേര്‍ന്ന പറമ്പില്‍ കുളം നിര്‍മിക്കാന്‍ അനുവാദം നല്‍കിയത്.
എന്‍ആര്‍ഇജി ഫണ്ടില്‍ ജല സംരക്ഷണത്തിന് തുകയുണ്ടെന്ന് കുഞ്ഞിക്കണ്ണനോട് തൊഴിലുറപ്പ് പദ്ധതി മേറ്റ്രണ്‍ പറഞ്ഞതോടെ മറിച്ചൊന്നും ചിന്തിക്കാതെ നാടിന് കുടിവെള്ളം ലഭിക്കുന്ന പദ്ധതിക്ക് സ്വന്തം സ്ഥലം അനുവദിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയില്‍ തന്നെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജനകീയ കൂട്ടായ്മയില്‍ കുളം നിര്‍മിക്കുന്നത് ആദ്യമായാണ്.
ഉത്സവാന്തരീക്ഷത്തില്‍ നടന്ന കുളത്തിന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സി.കെ.ഷീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി.കെ.ഷൈനി, പഞ്ചായത്ത് മെമ്പര്‍മാരായ തടത്തില്‍ രാധ,ഷീമ വള്ളില്‍, സുനിത, ഷൈജ, ചന്ദ്രി, എന്‍ ആര്‍ ഇ ജി എഞ്ചിനീയര്‍ രജീഷ്, മീത്തില്‍ പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ.പി.രാജന്‍ സ്വാഗതവും രജില നന്ദിയും പറഞ്ഞു.

deepthi gas