വേതനം ലഭിച്ചില്ല; അക്ഷയ സെന്റര്‍ ജീവനക്കാര്‍ സമരത്തിന്

0
78

elite 22-6-19

കൊയിലാണ്ടി: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാരായി പ്രവര്‍ത്തിച്ച mhesഅക്ഷയ സെന്ററുകളിലെ ജീവനകാര്‍ക്ക് മൂന്നു മാസം കഴിഞ്ഞിട്ടും വേതനം ലഭിച്ചില്ലെന്ന് പരാതി. ഐടി മിഷന്റെ കീഴില്‍ ജില്ലാ കലക്ടറാണ് ഇവരെ നിയമിച്ചത്. നിരവധി തവണ വേതനത്തിനായി ആവശ്യപ്പെട്ടെങ്കിലും ഇന്നു തരാം, നാളെ തരാം എന്നു പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞു മാറുകയാണെന്ന് അക്ഷയ ജിവനക്കാര്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ജില്ലാ കലക്ടര്‍ക്കാണ് പണം കൊടുക്കാന്‍ അധികാരമെന്നാണ് അറിയിച്ചത്. എന്നാല്‍ കലക്ടര്‍ കൈമലര്‍ത്തുകയാണെന്നു പറയുന്നു. ഇതേ തുടര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ജീവനക്കാര്‍. ജില്ലയില്‍ തൊള്ളായിരത്തോളം പ്രശ്‌നബാധിത ബൂത്തുകളില്‍ ആയിരത്തോളം പേരാണ് പ്രവര്‍ത്തിച്ചത്. മൂന്ന് ദിവസമായിരുന്നു ഇവരുടെ ഡ്യൂട്ടി. ഒരു ദിവസത്തെക് ആയിരം രൂപ വെച്ചാണ് നിശ്ചയിച്ചിരുന്നത്.

deepthi gas