പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ ഡിജിറ്റലാകുന്നു

0
510
  • ടി.ഇ.രാധാകൃഷ്ണന്‍
  • നാദാപുരം: സംസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ ഡിജിറ്റലാകുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പോലീസ് elite 22-6-19സ്റ്റേഷനുകളിലെയും കണ്‍ട്രോള്‍ റൂമിലെയും വാഹനങ്ങളില്‍ എംഡിടി സിസ്റ്റം (മൊബൈല്‍ ഡാറ്റ ടെര്‍മിനല്‍) ഘടിപ്പിച്ചു തുടങ്ങി. ഇആര്‍എസ്എസ് (എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എംഡിടി സിസ്റ്റം ഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഏറണാകുളം, തൃശ്ശൂര്‍, po - Copyകോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് വാഹനങ്ങളില്‍ മൊബൈല്‍ ഡാറ്റ ടെര്‍മിനല്‍ ഘടിപ്പിച്ച് തുടങ്ങി. വിദേശ രാജ്യങ്ങളില്‍ ഉപയോഗിച്ച് വരുന്ന സംവിധാനമാണ് കേരളത്തില്‍ പോലീസ് വാഹനങ്ങളില്‍ mhesനടപ്പിലാക്കുന്നത്.
    ഇന്ത്യാ ഗവണ്‍മെന്റിന്റെ മിനിസ്റ്ററി ഓഫ് ഹോം അഫയേഴ്സ് നിര്‍ഭയ കേസ്സുമായി ബന്ധപ്പെട്ടുണ്ടാക്കിയ പ്രൊജക്ടാണിത്. സംസ്ഥനത്തെവിടെയും പൊതു ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അത് പോലീസിനെ അറിയിക്കാനും വിളിക്കാനും ഉടന്‍ നടപടിയെടുക്കാനും ഉളള സംവിധാനമാണ് മൊബൈല്‍ ഡാറ്റ ടെര്‍മിനലിന്റെ ലക്ഷ്യം. പോലീസ് നമ്പറായ് 112 ലേക്ക് വിളിച്ചാല്‍ അത് തിരുവനന്തപുരത്തെ സംസ്ഥാനകണ്‍ട്രോള്‍ റൂം കേന്ദ്രത്തിലെത്തുകയും ഉടന്‍ തന്നെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കേന്ദ്രത്തിന് കൈമാറുകയും ചെയ്യും. കോള്‍ വന്ന സ്ഥലം ലൊക്കേറ്റ് ചെയ്ത് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കേന്ദ്രത്തില്‍ നിന്ന് ജിപിഎസ് സംവിധാനം ഉപയോഗിച്ച് കോള്‍ വന്ന സ്ഥലത്തിനടുത്ത് ഏത് deepthi gasപോലീസ് വാഹനമാണ് ഉളളതെന്ന് മനസ്സിലാക്കി മെസേജ് കൈമാറി പോലീസിന് ആക്ഷനെടുക്കാനുളള സംവിധാനമാണ് മൊബൈല്‍ ഡാറ്റാ ടെര്‍മിനലിനുളളത്.
    തിങ്കളാഴ്ച്ചയോടെ മുഴുവന്‍ ജില്ലകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. വാഹനങ്ങളില്‍ 24 മണിക്കൂറും ഇന്റര്‍നെറ്റ് സൗകര്യത്തോടെ ടാബ്ലെറ്റിലാണ് വിവരങ്ങള്‍ എത്തുക. വാഹനങ്ങളില്‍ ഘടിപ്പിച്ച ടാബ്ലറ്റ് വഴി റോഡില്‍ നടക്കുന്ന സംഭവങ്ങളും മറ്റും വീഡിയോവിലും ഫോട്ടോകളിലായും ഒപ്പിയെടുക്കാന്‍ കഴിയും. കോഴിക്കോട് റൂറല്‍ പോലീസ് ജില്ലയിലെ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ്‌ഐ അബ്ദുള്‍ ഗഫൂര്‍, സിവില്‍ പോലീസ് ഓഫീര്‍മാരായ ഇ.വിനുകുമാര്‍, കെ.സന്ദീപ്, പി.കെ.ലിനീഷ്, വി.രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് റൂറല്‍ പരിധിയില്‍ എംഡിടി സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ പോലീസിലും പിന്നീട് ആംബുലന്‍സിലും ഫയര്‍ഫോഴ്സിലും ഈ പദ്ധതി വ്യാപിപ്പിക്കും. കോഴിക്കോട് റൂറലില്‍ വടകരയാണ് ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ ആസ്ഥാനം ഇതിന്റെ ഉദ്ഘാടനം അടുത്ത ദിവസം വടകരയില്‍ നടക്കും.