എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് മിടുക്കുമായി വിദ്യാര്‍ഥികള്‍

0
994

വടകര: പാഠപുസ്തക പരിഷ്‌കരണം വിദ്യാര്‍ഥികളില്‍ പുതിയ ശീലത്തിന് elite 22-6-19വഴിയൊരുക്കുന്നു. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനത്തിലും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ്. ഇതിന്റെ ഭാഗമായി മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളില്‍ po - Copyഹൈസ്‌കൂള്‍ തലത്തില്‍ തൊഴില്‍ പരിശീലനം തുടങ്ങി. എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് മിടുക്ക് തെളിയിച്ചിരിക്കുകയാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍.
പത്താം ക്ലാസിലെ പരിഷ്‌കരിച്ച ഫിസിക്‌സ് പുസ്തകത്തിലെ ഒന്നാമത്തെ mhesപാഠഭാഗത്തിലാണ് എല്‍ഇഡി ബള്‍ബിന്റെ നിര്‍മാണവും കേടുപാടുകള്‍ തീര്‍ക്കലും പുനരുപയോഗവും കുട്ടികളെ പഠിപ്പിക്കുന്നത്. ഇങ്ങനെ ഊര്‍ജസംരക്ഷണവും സ്വയംതൊഴില്‍ പരിശീലനവുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് സഹായകമാവുന്ന വിധത്തില്‍ ടെക്സ്റ്റ് ബുക്കില്‍ പുതുതായി ആരംഭിച്ച ക്യൂ ആര്‍ കോഡിലൂടെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ ഇരുന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍മാണ വീഡിയോയും കാണാം. ഈയൊരു സാഹചര്യത്തിലാണ് മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ ഊര്‍ജ ക്ലബ്ബും സയന്‍സ് ക്ലബ്ബും ചേര്‍ന്ന് പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എല്‍ഇഡി ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി നൂറോളം വിദ്യാര്‍ഥികള്‍ പരിശീലനം നേടി. deepthi gasഇവരാവട്ടെ സ്വന്തമായി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കുകയും ചെയ്തു. ഈ ബള്‍ബുകള്‍ കുട്ടികള്‍ വീടുകളില്‍ കൊണ്ടുപോവുകയും ചെയ്തു.
അധ്യയനം തടസപ്പെടാത്ത വിധത്തില്‍ ശനിയാഴ്ചകളിലാണ് പരിശീലനം. രണ്ട് മാസം കൊണ്ട് മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം തരത്തിലെ 870 ഓളം വിദ്യാര്‍ത്ഥികള്‍ക്കും എല്‍ഇഡി ബള്‍ബ് നിര്‍മാണത്തിലും ബള്‍ബിന്റെ തകരാറ് പരിഹരിക്കുന്നതിലും പരിശീലനം ലഭിക്കും. കുടുംബശ്രീ വഴിയാണ് ബള്‍ബിന്റെ നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ സ്‌കൂളില്‍ എത്തിക്കുന്നത്. സ്‌കൂളില്‍ നടന്ന എല്‍ഇഡി ബള്‍ബ് നിര്‍മാണം പ്രിന്‍സിപ്പാള്‍ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ശശികുമാര്‍, സ്‌കൂള്‍ മാനേജര്‍ ടി.വി.ബാലകൃഷ്ണന്‍, പ്രസിഡന്റ് എം.നാരായണന്‍, പി.പി.പ്രഭാകരന്‍ എന്നിവര്‍ നിര്‍മാണരംഗം സന്ദര്‍ശിച്ചു. അധ്യാപകരായ രാഗേഷ് പുറ്റാറത്ത്, എം.കെ.അജിത, നിസി, സൂര്യ, പ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.