കലാലയങ്ങള്‍ രാഷ്ട്രീയ ഫാസിസ്റ്റുകളുടെ പഠന കളരി: എന്‍.വേണു

0
310

വടകര: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ അഖില്‍ എന്ന എസ്എഫ്‌ഐ elite 22-6-19പ്രവര്‍ത്തകനെ സ്വന്തം നേതാക്കള്‍ കുത്തി വീഴ്ത്തിയത് കലാലയ ഫാസിസത്തിന്റ ഭികര മുഖമാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു. സിപിഎമ്മിന്റെ po - Copyപൂര്‍ണ സംരക്ഷണത്തിലാണ് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടി കൊണ്ടിരിക്കുന്നത്. എകെജി സെന്ററിന്റെ മൂക്കിനു താഴെയുള്ള യൂണിവേഴ്സിറ്റി കോളജില്‍ യൂണിയന്‍ ഓഫിസില്‍ ഇടിമുറികളും ആയുധശേഖരവും ഉണ്ടാകുന്നത് തലസ്ഥാന നഗരത്തിലെ സിപിഎമ്മിന്റെ രാഷ്ടീയ തീരുമാനത്തിന്റെ ഭാഗമായാണ്. നഗരത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കാലങ്ങളായി പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നത് ഇവരെയാണ്. ക്രിമിനലുകള്‍ക്ക് എല്ലാ ഒത്താശയും നല്‍കുന്നത് പാര്‍ട്ടി അനുഭാവികളായ അധ്യാപകരാണ്. അത്തരക്കാരാണ് ഭൂരിപക്ഷവും ഇവിടെ mhesനിയമിക്കപ്പെടുന്നത്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം നടന്നിട്ടും പ്രിന്‍സിപ്പല്‍ അറിഞ്ഞില്ല എന്നത് യാദൃശ്ചികമല്ല. സംഘര്‍ഷമുണ്ടായാല്‍ കോളജ് ക്യാമ്പസിനുള്ളില്‍ കടക്കാന്‍ പോലിസിന് ആരുടെയും അനുവാദം വേണ്ടന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ പോലിസ് കാഴ്ചക്കാരായി മാറിയത് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ കൊണ്ടാണ്. കേരളത്തില്‍ എസ്എഫ്‌ഐ ക്ക് ആധിപത്യമുള്ള ഒരു കോളജിലും മറ്റു വിദ്യാഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കപ്പെടുന്നില്ല. കോളജ് തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാന്‍ പോലും കഴിയുന്നില്ല. പെണ്‍കുട്ടികളെ മണിക്കൂറുകള്‍ ബന്ദികളാക്കിയ സംഭവങ്ങള്‍ വിവിധ കോളജുകളില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ഗുണ്ടായിസത്തെ തടയാന്‍ ശ്രമിക്കുന്ന അധ്യാപകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. അവരുടെ കസേരകളും കാറും കത്തിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് രാഷ്ടീയ നേതൃത്വം സ്വീകരിച്ചത്. സ്വതന്ത്ര ജനാധിപത്യ ക്യാമ്പസ് രാഷ്ട്രീയം കേരളത്തില്‍ കഴിച്ചുമൂടപ്പെടുകയാണ്. സിപിഎം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പഠനകളരികളാക്കി എസ്എഫ്‌ഐക്കാര്‍ കലാലയങ്ങളെ മാറ്റിയതിനെതിരെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നു വേണു പ്രസ്താവനയില്‍ പറഞ്ഞു.

deepthi gas