രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവരെ സ്വീകരിച്ചിരുത്തണം: മന്ത്രി സുധാകരന്‍

0
236

നാദാപുരം: സംസ്ഥാനത്തെ രജിസ്ട്രാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ ജീവനക്കാര്‍ സ്വീകരിച്ചിരുത്തണമെന്ന് മന്ത്രി ജി.സുധാകരന്‍. elite 22-6-19ആവശ്യമെങ്കില്‍ അവര്‍ക്ക് ചായയും നല്‍കണം. അതിന്റെ പണം കിട്ടാന്‍ നടപടി സ്വീകരിക്കും. നാദാപുരം സബ് രജിസ്ട്രാര്‍ ഓഫീസിന് നിര്‍മിക്കുന്ന പുതിയ mhesകെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഴയ രാജവാഴ്ചക്കാലത്തെ സമ്പ്രദായം ഇവിടെ വേണ്ട. സര്‍ക്കാറിലേക്ക് പണം തരാന്നാണ് ജനങ്ങള്‍ ഓഫീസിലെത്തുന്നത്. അത് മറന്ന് ഒരു ഉദ്യോഗസ്ഥനും കളിക്കണ്ട. ആരുടേയും കസേര ഉറപ്പുള്ളതല്ല. സര്‍ക്കാരിന്റെ ഇടപെടലില്‍ ഏറെ മാറ്റം വന്നതായി മന്ത്രി പറഞ്ഞു. പഴയ സമി പനത്തില്‍ നിന്ന് ജീവനക്കാരില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ അത്തരം ചിലര്‍ ഇന്നുമുണ്ട്. മുക്കം രജിസ്ട്രാര്‍ ഓഫീസില്‍ അത്തരക്കാരെ സസ്പന്റ് ചെയ്തതായി മന്ത്രി പറഞ്ഞു.
ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സി.എച്ച്. ബാലകൃഷ്ണന്‍, എം.കെ.സഫീറ, സി.വി.കുഞ്ഞികൃഷ്ണന്‍, അഹമ്മദ് പുന്നക്കല്‍, മണ്ടോടി ബഷീര്‍, പി.ഗവാസ്, പി.പി.ചാത്തു, കരിമ്പില്‍ ദിവാകരന്‍, ഏരത്ത് ഇക്ബാല്‍, സി.എച്ച്.പ്രദീപന്‍, എ.അലക്‌സാണ്ടര്‍, പി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ സി.കെ.ഹരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

deepthi gas