ബസ് യാത്രക്കിടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു

0
668

നാദാപുരം: ബസ് യാത്രക്കിടെ രണ്ടിടങ്ങളില്‍ നിന്നായി എട്ടര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. പുറമേരി സ്വദേശിനിയുടെ അഞ്ച് പവന്‍ സ്വര്‍ണമാലയും തണ്ണീര്‍പന്തല്‍ സ്വദേശിനിയുടെ മൂന്നര പവന്‍ സ്വര്‍ണമാലയുമാണ് നഷ്ടമായത്. പെരിങ്ങത്തൂരില്‍ നിന്ന് elite 22-6-19പുറമേരിയിലേക്കുളള ബസ് യാത്രക്കിടെയാണ് പുറമേരി സ്വദേശിനിയുടെ സ്വര്‍ണ മാല നഷ്ടപ്പെട്ടത്. യുവതി പുറമേരിയില്‍ ബസിറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്. വടകരയില്‍ നിന്ന് തണ്ണീര്‍ന്തലിലേക്ക് സ്വകാര്യ ബസ്സ് യാത്രക്കിടെയാണ് തണ്ണീര്‍പന്തല്‍ എളയടം സ്വദേശിനിയായ മധ്യവയസ്‌കയുടെ മൂന്നര പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടത്. രണ്ട് പേരും നാദാപുരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

mhes