ഉറപ്പു പാലിച്ചില്ല; താല്‍ക്കാലിക കൈവരി കെട്ടി യൂത്ത് ലീഗ് സമരം

0
464

 

നാദാപുരം: നാദാപുരം ഗവണ്മെന്റ് യുപി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ elite 22-6-19ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ കാല്‍നട യാത്ര സുരക്ഷിക്ഷിതമാക്കുന്നതിന് വേണ്ടി കൈവരി കെട്ടണമെന്നാവശ്യപ്പെട്ടുള്ള നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ po - Copyരണ്ടാംഘട്ട സമരം വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. മുള ഉപയോഗിച്ച് താല്‍ക്കാലിക വേലി കെട്ടിയായിരുന്നു സമരം സംഘടിപ്പിച്ചത്. ബഹുജനങ്ങളുടെ വന്‍സാന്നിദ്ധ്യം സമരം കാണാന്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യമുന്നയിച്ച് രക്ഷിതാക്കളേയും പൊതു സമൂഹത്തെയും mhesഅണിനിരത്തി യുപി സ്‌കൂള്‍ മുതല്‍ വടകര റോഡ് വരെ യൂത്ത് ലീഗ് രക്ഷാകവചം തീര്‍ത്തിരുന്നു. ഇതിന് ശേഷം കൈവരി നിര്‍മിക്കുമെന്ന് വകുപ്പ് മന്ത്രിയും എംഎല്‍എയും നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതിനാലാണ് പ്രത്യക്ഷ സമരവുമായി വീണ്ടും ഇറങ്ങിയത്.
പ്രസിഡന്റ് എടത്തില്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇ .ഹാരിസ് സ്വാഗതം പറഞ്ഞു. ബംഗ്ലത്ത് മുഹമ്മദ്, മണ്ടോടി ബഷീര്‍, സി.കെ.നാസര്‍, ഹാരിസ് കൊത്തിക്കുടി, എന്‍.കെ.ഇബ്രാഹിം, വി.ടി.കെ.മുഹമ്മദ്, സാലി പുതുശ്ശേരി, കെ.കെ.സി.ജാഫര്‍, സുബൈര്‍ ചേലക്കാട്, മുഹമ്മദ് പേരോട്, ശാഫി എടച്ചേരി, കെവി അര്‍ഷാദ്, മുഹ്സിന്‍ വളപ്പില്‍ ,അജ്മല്‍ സി.പി, വി.ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. നിസാം തങ്ങള്‍ നാദാപുരം, വി.പി.ഫൈസല്‍, റഫീഖ് കക്കംവെള്ളി, ഇസ്മായില്‍ ആലിച്ചേരി, കെ.ഉനൈസ് കുമ്മങ്കോട്, സയ്യിദ് മശ്ഹൂര്‍, ഫായിസ് എ.ടി, സിപി അഫ്ദല്‍, ഇ.കെ.സിറാജ്, ശംസു കെ.സി, എ.കെ. ഇസ്മായില്‍, റാഷിദ് പി കെ,സി ആര്‍ ഗഫൂര്‍, അര്‍ഷാദ് ചിറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

deepthi gas