തടസം നീങ്ങി; ഫയര്‍ സ്റ്റേഷനു കെട്ടിടം പണിയാന്‍ നടപടിയായി

0
495

നാദാപുരം: തടസം നീങ്ങിയതോടെ ഫയര്‍ സ്റ്റേഷന്‍ കെട്ടിടം സംബന്ധിച്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. താലൂക്ക് ആശുപത്രിക്ക് സമീപത്ത് ഫയര്‍ സ്റ്റേഷന്‍ elite 22-6-19കെട്ടിട നിര്‍മാണത്തിന് രൂപ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
po - Copyസ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 25 സെന്റ് സ്ഥലത്താണ് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് സ്ഥലത്തിന്റെ സ്‌കെച്ചും മാസ്റ്റര്‍ പ്ലാനും അധികൃതര്‍ തയ്യാറാക്കി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ mhesപി.മുഹമ്മദ്, ഓവര്‍സിയര്‍ ഇ.പി.ശരണ്യ, വി.കെ. അനിഷ, സ്റ്റേഷന്‍ ഓഫീസര്‍ വാസത്ത് ചേയച്ചന്‍കണ്ടി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. കെട്ടിട നിര്‍മാണത്തിന് സ്വകാര്യ വ്യക്തി സര്‍ക്കാറിന് നല്‍കിയ സ്ഥലത്തിന്റെ രേഖകള്‍ സ്റ്റേഷനില്‍ വെച്ച് തഹസില്‍ദാര്‍ ഓഫീസര്‍ക്ക് കൈമാറി. ചേലക്കാട് മിനി സ്റ്റേഡിയത്തിലെ പവലിയനില്‍ പരിമിതമായ സ്ഥലത്ത് 45 ഓളം സേനാ അംഗങ്ങളാണ് വീര്‍പ്പുമുട്ടി കഴിയുന്നത്. എംഎല്‍എയുടെ നിരന്തരമായ ഇടപെടലിലൂടെ നാദാപുരം ടൗണില്‍ സ്വകാര്യവ്യക്തി സൗജന്യമായി സ്ഥലം നല്‍കുകയായിരുന്നു. ഈ സ്ഥലത്തേക്കുളള വഴിക്ക് വേണ്ടി നാദാപുരം ഗ്രാമ പഞ്ചായത്ത് പുറമ്പോക്ക് സ്ഥലവും വിട്ട് നല്‍കിയിരുന്നു. ഇതിനിടയില്‍ സ്ഥലത്തിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തി തന്റെ സ്ഥലമാണെന്ന് കാണിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. കോടതി സ്റ്റേ ഉത്തരവിറക്കിയതോടെ കെട്ടിട നിര്‍മാണം അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.

deepthi gas