കക്കട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച 36 കുപ്പി മദ്യം പിടികൂടി

0
343

elite 22-6-19
നാദാപുരം: മാഹിയില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന് വില്‍പനക്കായി സൂക്ഷിച്ച വന്‍ mhesവിദേശമദ്യ ശേഖരം എക്‌സൈസ് അധികൃതര്‍ പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി കക്കട്ട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയില്‍ 36 കുപ്പി വിദേശമദ്യം പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ഷിരാജ്, എ.വിനോദന്‍, നിഷ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കക്കട്ട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്‍പന വ്യാപകമാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഓണ സീസണിലും ലോകസഭ തെരഞ്ഞെടുപ്പ് സമയത്തും നാദാപുരം എക്‌സൈസ് സംഘം വന്‍ വിദേശ മദ്യ ശേഖരം പിടികൂടിയിരുന്നു. ഇടവഴിയില്‍ നിന്നു കണ്ടെടുത്ത മദ്യവുമായി ബന്ധപ്പെട്ട പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

deepthi gas