സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

0
1328

നാദാപുരം: കക്കംവെളളി കളള് ഷാപ്പ് പരിസരത്ത് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. വടകര കണ്ണൂക്കര സ്വദേശി എംവിസി ഹൗസില്‍ അന്‍വറിനാണ് (35) പരിക്കേറ്റത്. വടകരയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് elite 22-6-19പോവുകയായിരുന്ന കെഎല്‍ 18 പി 2520 രാജധാന ബസ് എതിര്‍ദിശയിലേക്ക് പോവുകയായിരുന്ന കെ എല്‍ 18 എല്‍ 7056 നമ്പര്‍ ആക്ടിവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്‍വറിനെ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

mhes