‘മാപ്പിളമാര്‍-പ്രവാസത്തിന്റെ നൂറു വര്‍ഷങ്ങള്‍’ പ്രകാശനം ഞായറാഴ്ച

0
326

വടകര : പ്രവാസി മലയാളിയും എഴുത്തുകാരനുമായ മൊയ്തു elite 22-6-19അഴിയൂര്‍ രചിച്ച മാപ്പിളമാര്‍, പ്രവാസത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പതിനാലാം തിയതി ഞായറാഴ്ച അഴിയൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം നാലിനു നടക്കുന്ന പരിപാടിയില്‍ കഥാകൃത്ത് po - Copyപി.കെ.പാറക്കടവ് പ്രകാശനം നിര്‍വഹിക്കും. ചന്ദ്രിക ആഴ്ചപതിപ്പില്‍ വന്ന എഴുത്തുകളാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
വര്‍ത്തമാന കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ മാത്രമാണ് പ്രവാസമായി കരുതപ്പെടുന്നത്. എന്നാല്‍ ആയിരത്തി എണ്ണൂറുകളുടെ ഒടുവില്‍ തന്നെ മലബാറിലെ mhesമാപ്പിളമാര്‍ കോമല്‍വെല്‍ത്ത് രാജ്യങ്ങളായ ബര്‍മ, സിലോണ്‍, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ജാവ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചിരുന്നു. സംഭവബഹുലമായ അവരുടെ ജീവിത വൃത്താന്തം നമ്മുടെ ഭാഷയില്‍ ഇതുവരെ രേഖപ്പെടാത്ത വിസ്മൃതിയിലാണ്ട് കിടക്കുകയാണ്. ആ പ്രവാസ കാലത്തിന്റെ ജീവിതവും പരിസരവും അനുഭവങ്ങളുമാണ് പുസ്തകം പങ്കുവെക്കുന്നതെന്ന് മൊയ്തു അഴിയൂര്‍ പഞ്ഞു.
65 മുതല്‍ ആനുകാലികങ്ങളില്‍ കഥയും നോവലുകളും എഴുതിയാണ് മൊയ്തു അഴിയൂര്‍ എഴുത്തിന്റെ വഴിയില്‍ സജീവമായത്. എഴുപതുകളില്‍ പ്രവാസിയായി ബഹ്‌റിനില്‍ എത്തിയപ്പോള്‍ പതിനാലോളം നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചു. ഇരുപത് വര്‍ഷത്തോളം ബഹ്‌റിനില്‍ ചന്ദ്രിക ലേഖകനായിരുന്നു. ചോമ്പാല്‍ പ്രദേശത്തിന്റെ ചരിത്രം പറയുന്ന ചോമ്പാല്‍ പെരുമയെന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ യൂസുഫ് മമ്മാലിക്കണ്ടി, സുന്ദരന്‍ അഴിയൂര്‍ എന്നിവരും പങ്കെടുത്തു.

deepthi gas