ദേശീയപാത: കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

0
612

കോഴിക്കോട്: കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിന് ഭീമമായ elite 22-6-19നഷ്ടപരിഹാരത്തുക ആവശ്യമാണെന്നും മറ്റു വഴികള്‍ ആലോചിക്കണമെന്നും കേന്ദ്ര ഹൈവേ മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കിയ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിന്റെയും po - Copyപുനരധിവാസത്തിന്റെയും കാര്യത്തില്‍ തീരുമാനമാകും വരെ സംസ്ഥാനത്ത് ദേശീയപാത പദ്ധതിക്കുവേണ്ടിയുളള കുടിയൊഴിപ്പിക്കല്‍ നടപടി അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍പ്പിടവും ജീവനോപാധികളും നഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ നഷ്ടപരിഹാരം പോലും ലഭിക്കാതെ തെരുവില്‍ അലയേണ്ട അവസ്ഥയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. അല്ലാത്തപക്ഷം വരുംകാല തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മുന്നണി കൂടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം മുന്നറിയിപ്പ് നല്‍കി.
മുന്‍ഗണനാ പട്ടികയില്‍ പുനസ്ഥാപിച്ചു എങ്കിലും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതി നേടിയ ശേഷം മാത്രമേ തുടരാവൂ എന്ന ഉത്തരവ് ലംഘിച്ച് ഉദ്യോഗസ്ഥര്‍ നടപടികള്‍ പുനരാരംഭിക്കുന്നത് mhesനിയമവിരുദ്ധമാണ്.
സാധ്യതാപഠനം, വിശദ പദ്ധതി രേഖ, സാമൂഹിക പാരിസ്ഥിതിക ആഘാതപഠനം, പുനരധിവാസ പാക്കേജ്, അത് നടപ്പാക്കുന്നതിന് കമ്മിറ്റിയെയും അധികാരിയെയും നിശ്ചയിക്കല്‍ എന്നീ സുപ്രധാന വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായാണ് നടപടികള്‍ തുടരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്ത് 30 മീറ്ററില്‍ ബിഒടി ടോള്‍ വ്യവസ്ഥ ഇല്ലാതെ ദേശീയപാതകള്‍ ആറുവരിയായി വികസിപ്പിക്കലാണ് പ്രായോഗികം. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ തള്ളിക്കളയാനാവില്ല. പട്ടണങ്ങളിലും കെട്ടിട സാന്ദ്രത ഏറിയ പ്രദേശങ്ങളിലും എലിവേറ്റഡ് പാതകള്‍ നിര്‍മ്മിച്ചാല്‍ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇ.വി.മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ടി.കെ.സുധീര്‍ കുമാര്‍, ഹാഷിം ചേന്നാമ്പിള്ളി, എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, കുഞ്ഞാലന്‍ ഹാജി, സി. കെ.ശിവദാസന്‍, നൗഷാദ് വെന്നിയൂര്‍, കെ.വി.സത്യന്‍, ജയ ഇടിമുഴിക്കല്‍, കെ.പി.എ .വഹാബ്, നിഷില്‍കുമാര്‍, ഹംസക്കുട്ടി, സി.വി.ബോസ് എന്നിവര്‍ പ്രസംഗിച്ചു.

deepthi gas