ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിദ്യാര്‍ഥി വിരുദ്ധമെന്നു കെഎസ്‌യു; പ്രതിഷേധം സംഘടിപ്പിച്ചു

0
303

elite 22-6-19
വടകര : വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇടത് പരിഷ്‌കാരങ്ങള്‍ക്കെതിരെ കെഎസ്‌യു പ്രതിഷേധം സംഘടിപ്പിച്ചു. എംഎച്ച്ഇഎസ് കോളജ് മെമ്പര്‍ഷിപ്പ് 

mhesക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സെക്രട്ടറി ശാദി ശബീബ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെ രണ്ടു തട്ടിലാക്കുകയും സെക്കന്ററി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം തകര്‍ക്കുകുയം ചെയ്യുന്ന പരിഷ്‌ക്കാരമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിദ്യാര്‍ഥികള്‍ മന്ത്രിമാരെ തെരുവില്‍ ഇറങ്ങി നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യൂനിറ്റ് പ്രസിഡന്റ് അര്‍ഷാദ് അധ്യക്ഷത വഹിച്ചു. നിസാം, ദാനിഷ്, നാദിര്‍, ഗോകുല്‍, ഇര്‍ഫാന്‍, സായൂജ് എന്നിവര്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. കെ എസ്‌യു വടകര ബ്ലോക്ക് പ്രസിഡന്റ് അഖില്‍ നന്താനത്ത്, അജിനാസ് താഴത്ത്, മണിയൂര്‍ മണ്ഡലം പ്രസിഡന്റ് അതുല്‍ബാബു, അനൂപ്, ആദില്‍ മുണ്ടയത്ത് എന്നിവര്‍ സംസാരിച്ചു.

deepthi gas