ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് കഷ്ടകാലം തന്നെ

0
519

വടകര: ചികിത്സ തേടി ജില്ലാ ആശുപത്രിയില്‍ ഓടിയെത്തുന്നവര്‍ക്ക് ഇപ്പോഴും elite 22-6-19കഷ്ടംകാലം തന്നെ. ക്വാഷ്വാലിറ്റിയില്‍ ഒരു ഡോക്ടര്‍മാത്രമായതിനാല്‍ ഉച്ചക്ക് ശേഷം രോഗികളുടെ നീണ്ട ക്യൂ പതിവാണ്. മഴ തിമിര്‍ത്ത് പെയ്യുമ്പോഴും പനി ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും ഡോക്ടരുടെ സേവനം വര്‍ധിപ്പിക്കാന്‍ നടപടിയില്ല. mhesരോഗികളൊക്കെ ഊഴത്തിനായി ഏറെ നേരം വരിയില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. ഇതിനിടയില്‍ അപകടമോ മറ്റോ സംഭവിച്ചെത്തുന്നവരെ ചികിത്സിക്കേണ്ട ചുമതലയും ഒരു ഡോക്ടര്‍ക്കു തന്നെ. രോഗികളുടെ എണ്ണം കൂടുന്ന മഴക്കാലത്തെങ്കിലും കൂടുതല്‍ ഡോക്ടരുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ അധികാരികള്‍ തയാറാകുന്നില്ല.
മറ്റു സമയത്തെ കാര്യവും ഇവിടെ വ്യത്യസ്തമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മിക്ക സ്‌പെഷ്യലിസ്റ്റ് വിഭാഗത്തിലും ഡോക്ടരില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി. പകര്‍ച്ചവ്യാധിയില്‍ ജനങ്ങള്‍ വലയുമ്പോഴും ജില്ലാ ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്ന സ്ഥിതിയാണ്.
ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലാണ് ഇവിടത്തെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നാണ് ചികിത്സ തേടിയെത്തുന്നവര്‍ പറയുന്നത്.

deepthi gas