വീട്ടില്‍ റെയ്ഡ്, പത്ത് ലിറ്റര്‍ ചാരായവുമായി പിടിയില്‍

0
1429

വടകര: പത്ത് ലിറ്റര്‍ ചാരായവുമായി കുട്ടോത്ത് കോമ്പള്ളിത്താഴ രാജേന്ദ്രനെ (55) വടകര എക്‌സൈസ് സംഘം പിടികൂടി. വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യം elite 22-6-19വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് ചാരായം സഹിതം ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, പി.കെ.ഹാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിഇഒമാരായ രാഗേഷ്ബാബു, ഷിജിന്‍, സന്ദീപ്, വിജിനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രേഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

mhes