അമിത വേഗത ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം; പരിക്കേറ്റ 47 കാരന്‍ അത്യാസന്ന നിലയില്‍

0
1633

വടകര: അമിത വേഗത ചോദ്യം ചെയ്തയാളെ ഡ്രൈവറും സംഘവും ക്രൂരമായി elite 22-6-19മര്‍ദിച്ചു. സാരമായി പരിക്കേറ്റ ആള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. ചോറോട് പെരുമന ക്ഷേത്രത്തിനു സമീപം po - Copyകൂടത്തില്‍ താമസിക്കും മടപ്പള്ളി ആശാരിക്കോട്ട ചാത്തങ്കണ്ടി സി.കെ.വിനോദനെയാണ് (47) മാഹിയില്‍ വച്ച് മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിനോദന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
മാഹി ഗവ. ആശുപത്രിക്ക് സമീപം ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി mhesഒമ്പതരയോടെയാണ് സംഭവം. നിര്‍മാണ തൊഴിലാളിയായ വിനോദനും സുഹൃത്തും നടന്നുപോകുന്നതിനിടെ ടൂറിസ്റ്റ് വാനിലെ ഡ്രൈവറുമായി അമിതവേഗത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ പേരില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ വിനോദനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ വിനോദ് റോഡില്‍ തലയിടിച്ച് വീണു. സാരമായി പരിക്കേറ്റ വിനോദിനെ മാഹി ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ കിഴക്കെ പാലക്കുലില്‍ ഫര്‍സലി (39) നെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മാഹി പോലീസില്‍ പരാതി നല്‍കി. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.

deepthi gas