ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
2157

elite 22-6-19
വടകര: ദേശീയപാതയിലെ ലിങ്ക് റോഡ് ജംഗ്ഷനു സമീപം ലോറിയിടിച്ച് സ്‌കൂട്ടര്‍ accident death ragunanയാത്രക്കാരന്‍ മരിച്ചു. വിമുക്തഭടനും റിട്ട: റെയില്‍വേ ജീവനക്കാരനുമായ വില്ല്യാപ്പള്ളി ചേരിപൊയില്‍ മുന്നൂറ്റംപറമ്പത്ത് രഗുണന്‍(72)ആണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോവുകയായിരുന്ന രഗുണന്‍ ഓടിച്ച സ്‌കൂട്ടറില്‍ പിറകില്‍ നിന്നും അമിത വേഗതയിലെത്തിയ മത്സ്യം കയറ്റിയ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. വടകര പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ഭവാനിഅമ്മ. മക്കള്‍: രാകേഷ്, രാഗി. മരുമക്കള്‍: രഞ്ജിനി, പരേതനായ ഷാജി.

mhes