മുട്ടുങ്ങലില്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി പൊന്നും പണവും കവര്‍ന്നു

0
3167

വടകര: ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ elite 22-6-19സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി പൊന്നും പണവും കവര്‍ന്നു. മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിനു സമീപം കേളോത്ത് കണ്ടി ശ്രീനിലയത്തില്‍ ബാലകൃഷ്ണന്റെ po - Copyവീട്ടിലാണ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കവര്‍ച്ച നടന്നത്. മുന്‍ വശത്തെ ഗ്രില്‍സും വാതിലും തകര്‍ത്ത് അകത്തു കടന്ന സംഘം ബാലകൃഷ്ണനെയും ഭാര്യ പ്രേമയേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. അലമാരയില്‍ സൂക്ഷിച്ചതും ദേഹത്തുള്ളതുമായ പത്തേ mhesമുക്കാല്‍ സ്വര്‍ണവും 2700 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. 72 കാരനായ ബാലകൃഷ്ണനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ശബ്ദം കേട്ട് ബാലകൃഷ്ണനാണ് ആദ്യം ഞെട്ടിയുണര്‍ന്നത്. ലൈറ്റ് ഇട്ടാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണിമുഴക്കി. പിന്നാലെ ഉണര്‍ന്ന ഭാര്യ പ്രേമ തളര്‍ന്നുവീണു. പെന്‍ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് സംഘം പൊന്നിനും പണത്തിനും ചോദിച്ചത്. എതിര്‍പൊന്നും കൂടാതെ പൊന്നും പണവും നല്‍കിയതിനാല്‍ ദേഹോപദ്രവം ഉണ്ടായില്ലെന്നു പറയുന്നു. മലയാളത്തിലാണ് സംഘം സംസാരിച്ചതെന്നും ചെറുപ്പക്കാരാണെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ലൈറ്റ് ഇടാന്‍ സമ്മതിക്കാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വീട് കുത്തിതുറന്നുള്ള കവര്‍ച്ച ഈ മേഖലയില്‍ ആവര്‍ത്തിക്കുകയാണ്. ഇതിനു മുമ്പു കേളു ബസാറിലും പണിക്കോട്ടിയിലും കവര്‍ച്ച നടന്നു. മുട്ടുങ്ങലില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി.

deepthi gas