വിഎം പെര്‍മിറ്റില്ലാത്ത ഓട്ടോകള്‍ തടയുമെന്ന് സംയുക്ത യൂനിയന്‍

0
563

വടകര: വിഎം പെര്‍മിറ്റില്ലാതെ വടകര നഗരം കേന്ദ്രമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ പ്രതിഷേധം elite 22-6-19ശക്തമാകുന്നു. അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബുധനാഴ്ച മുതല്‍ ഇത്തരം ഓട്ടോറിക്ഷകള്‍ തടയാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
mhesഇതിനു മുന്നോടിയായി സംയുക്ത യൂനിയന്‍ നേതൃത്വത്തില്‍ ചൊവാഴ്ച നഗരത്തില്‍ പ്രകടനം നടത്തി. വിവിധ യൂനിയന്‍ നേതാക്കളായ കെ.വി.രാഘവന്‍, വി. രമോശന്‍, കെ. അനസ്, മജീദ് അറക്കിലാട്, സദാനന്ദന്‍, സഗേഷ്, പ്രശാന്ത്, രഞ്ജിത്ത് കാടോട്ടി, സുധീര്‍ എന്നിവര്‍ സംസാരിച്ചു. നിയമപരമായ പെര്‍മിറ്റില്‍ ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. അന്യദേശത്ത് നിന്നു യാത്രക്കാരേയും കൊണ്ട് ഓട്ടോറിക്ഷകള്‍ നഗരത്തില്‍ വരുന്നതിന് പ്രശ്‌നമില്ല. ഇവിടെ നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ല. വി.എം.പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഓട്ടോതടയല്‍ സമരം നടത്താന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രകടനത്തിനു എം.പ്രദീപന്‍, പ്രസന്ന കുമാര്‍, ശമീര്‍ മദീന എന്നിവര്‍ നേതൃത്വം നല്‍കി.

deepthi gas