നൗഷാദ് വടകരയുടെ പുസ്തകം ‘കൂട്ട്’ പ്രകാശനം 13 ന്

0
472

വടകര : ഗായകനും കലോത്സവ വേദികളില്‍ മാപ്പിളകലകളില്‍ വിധി കര്‍ത്താവും കേരള മാപ്പിള കലാ അക്കാദമി ജനറല്‍ സെക്രട്ടറിയുമായ നൗഷാദ് വടകരയുടെ elite 22-6-19പുസ്തകം കൂട്ട് 13 ന് ശനിയാഴ്ച വൈകുന്നേരം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ കെ.മുരളീധരന്‍ എം.പി പ്രകാശനം ചെയ്യും.
നൗഷാദ് പലപ്പോഴായി എഴുതിയ ചിന്താ ശകലങ്ങളാണ് സമാഹാരത്തില്‍ mhesഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്ട്സ് ആപ്പ് മെസേജുകളായി അയച്ച ചിന്തകളില്‍ മികച്ചവയും സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിരട്ടുണ്ട്.
വര്‍ത്തമാന കാല ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാണ് പുസ്തകത്തിലെ കുറിപ്പുകള്‍. വ്യക്തി ബന്ധങ്ങളില്‍ വിള്ളലുകളും അകല്‍ച്ചയും സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിസ്വാര്‍ഥ സ്നേഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യം കുറിയ വാക്കുകളിലൂടെ വായിക്കുന്നവരുടെ ചിന്തയിലേക്ക് ഇട്ടു കൊടുക്കുകയാണ് എഴുത്തുകാരന്‍. ചൂടുന്ന ജീവിതത്തിലെ പൊള്ളുന്ന കുറിപ്പുകളാണ് നൗഷാദ് തന്റെ എഴുത്തിനെ കുറിച്ചു പറയുന്നത്.
സംഗീത രചന, ആലാപന രംഗത്ത് ഏറെ കാലമായി സാന്നിധ്യമറിയിച്ചയാളാണ് നൗഷാദ് വടകര. കലോത്സവ വേദികളിലും മുസ്ലിംലീഗിന്റെ പാര്‍ട്ടി പരിപാടികളിലും അനൗണ്‍സറായി നൗഷാദിന്റെ ശബ്ദമുയരാറുണ്ട്. വടകര എംയുഎം സ്‌കൂളില്‍ അധ്യാപകനാണ് നൗഷാദ്.

deepthi gas