ബാവുപ്പാറ കരിങ്കല്‍ ക്വാറി സി.ആര്‍.നീലകണ്ഠന്‍ സന്ദര്‍ശിച്ചു

0
238

വടകര: ആയഞ്ചേരി പഞ്ചായത്തിലെ ബാവുപ്പാറയില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്ന കരിങ്കല്‍ക്വാറി പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ സന്ദര്‍ശിച്ചു. ജില്ലാ ദുരന്തനിവാരണ സമിതി സ്ഥലം പരിശോധിക്കുകയും ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും elite 22-6-19വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മേല്‍മണ്ണ് നീക്കം ചെയ്യുന്നത് മൈനിങ് ആന്‍ഡ് ജിയോളജി പെര്‍മിറ്റിന്റെ ലംഘനമാണ്. ഉരുള്‍ പൊട്ടലിനു സാധ്യതയുള്ള ചെരിവ് ഈ ക്വാറിയില്‍ കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷൗക്കത്തലി നാദാപുരം, ബാബു മാതാണ്ടിയില്‍, കെ.സി. അബ്ദുറഹിമാന്‍, മുഹമ്മദ് തറവട്ടത്ത്, പി.പി. ഷിജു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

mhes