ഒഞ്ചിയത്ത് മരം വീണ് വീടിന് നാശം

0
519

elite 22-6-19
വടകര: ഒഞ്ചിയത്ത് ശക്തമായ കാറ്റില്‍ മരം കടപുഴകിവീണ് വീടിന് നാശം. പുതിയാടത്തില്‍ ഗീതയുടെ വീടിന് മുകളിലാണ് മരം വീണത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. ശക്തമായ കാറ്റില്‍ അടുത്ത പറമ്പിലെ തേക്കുമരം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗവും മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പുറത്തുപോയ സമയമായതുകൊണ്ട് ദുരന്തം ഒഴിവായി. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

mhes