ഇരുചക്ര വാഹനങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്

0
719

നാദാപുരം: നിയമം കാറ്റില്‍ പറത്തി ഇരുചക്ര വാഹനങ്ങളില്‍ elite 22-6-19കുതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നാദാപുരം കണ്‍ട്രോള്‍ റൂം പോലീസ്. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെയും രണ്ടില്‍ കൂടുതല്‍ പേരെ കയറ്റിയും അമിത mhesവേഗതയിലും കുതിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. നാദാപുരം കണ്‍ട്രോള്‍ റൂം അസി കമ്മീഷണര്‍ പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം മൂന്ന് ദിവസങ്ങളിലായി മേഖലയില്‍ നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ മുപ്പതോളം പേര്‍ പിടിയിലായി. ലൈസന്‍സില്ലാതെയും പ്രായപൂര്‍ത്തിയാവാത്തവരും മൂന്ന് പേരുമായി സഞ്ചരിച്ചവരും ഇതില്‍ ഉള്‍പെടും. നമ്പര്‍ പ്ലെയിറ്റ് വ്യക്തമായി പ്രദര്‍ശിപ്പിക്കാതെ വാഹനം ഓടിച്ചവരും പിടിയിലായി. നാദാപുരം മേഖലയില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ വരുത്തി വെക്കുന്ന അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പോലീസ് കര്‍ശന നടപടിയുമായി മുന്നിട്ടിറങ്ങിയത്. ഇത്തരത്തില്‍ നിയമം ലംഘിച്ച് പിടിയിലായവര്‍ക്കായി പ്രത്യേക ബോധവത്ക്കരണ ക്ലാസും നടത്തി. നാദാപുരം സബ് ഡിവിഷന്‍ ഡിവൈഎസ്പി ജി.സാബു ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. കണ്‍ട്രോള്‍ റൂം സിഐ കെ.സുശീര്‍, നാദാപുരം എസ്‌ഐ എന്‍.പ്രജീഷ് എന്നിവര്‍ ക്ലാസെടുത്തു.

deepthi gas