അറിവും നന്മയും പകരുന്നതായിരിക്കണം വിദ്യാഭ്യാസം: കെ.മുരളീധരന്‍ എംപി

0
432

വടകര : കുട്ടികളും അവരുടെ രക്ഷിതാക്കളും തമ്മിലുള്ള ബന്ധം തകരാതെ elite 22-6-19നിലനില്‍ക്കേണ്ടത് നന്മയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിക്ക് ആവശ്യമാണെന്ന് po - Copyകെ.മുരളീധരന്‍ എംപി. കുറ്റ്യാടി മണ്ഡലം എംഎല്‍എ പാറക്കല്‍ അബ്ദുല്ല യുഎഇ കെഎംസിസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ ‘ബില്‍ഡ് യുവര്‍ ഡ്രീംസ്’ പരിപാടിയുടെ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ മക്കള്‍ മാതാപിതാക്കളെ ആസൂത്രിതമായി കൊല ചെയ്യുന്ന കഥകളാണ് കേരളത്തില്‍ കേള്‍ക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം അവനവനെ തിരിച്ചറിയുന്ന അറിവും mhesവിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ട്.
വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി പോലെയുള്ള പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ പദ്ധതികള്‍ മാതൃകാപരവും അസൂയ ഉളവാക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ ഗോപിനാഥ് മുതുകാട് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി പദ്ധതി വിശദീകരിച്ചു. കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും എല്‍എസ്എസ്, യുഎസ്എസ് കരസ്ഥമാക്കിയവരേയും ചടങ്ങില്‍ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കല്‍, ടി.കെ.രാജന്‍, വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അബ്ദുല്ല, വി.എം.ചന്ദ്രന്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഡ്വ പ്രമോദ് കക്കട്ടില്‍, അടിയോട്ടില്‍ അമ്മത്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, പി.എം.അബൂബക്കര്‍, കെ.ടി.അബ്ദുറഹിമാന്‍, മഠത്തില്‍ ശ്രീധരന്‍, ചുണ്ടയില്‍ മൊയ്തു ഹാജി, മരക്കാട്ടേരി ദാമോദരന്‍, സി.പി.വിശ്വനാഥന്‍, പി.പി.റഷീദ്, ഫൈസല്‍ അരോമ, വടയക്കണ്ടി നാരായണന്‍, ശ്രീജേഷ് ഊരത്ത്, എഫ്.എം.മുനീര്‍, ഒ.കെ. ഇബ്രാഹിം, ബവിത്ത് മലോല്‍, വി.എം.റഷാദ്, അബ്ദുല്ല കാക്കുനി, മുഹമ്മദലി തറോപ്പൊയില്‍, ഷബീര്‍ മേമുണ്ട, സഫീര്‍ മണിയൂര്‍, സല്‍മാന്‍ എളയടം സംസാരിച്ചു. ഡിഇഒ പി.പി.സനകന്‍ സ്വാഗതവും അബ്ദുല്‍ ബാസിത്ത് നന്ദിയും പറഞ്ഞു.

deepthi gas