നാളികേരം 50 രുപ നിരക്കില്‍ സംഭരിക്കണം: മന്ത്രിക്കു കര്‍ഷകമോര്‍ച്ചയുടെ നിവേദനം

0
274

കോഴിക്കോട്: നാളികേര സംഭരണവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ച ജില്ലാ നേതാക്കള്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിനു നിവേദനം നല്‍കി. നാളികേരം കിലോയ്ക്ക് 50 രുപ നിരക്കില്‍ സംഭരിക്കണമെന്നും പ്രധാന മന്ത്രി elite 22-6-19കിസാന്‍ സമ്മാന്‍ നിധി പദ്ധതി മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കാന്‍ നടപടി സ്വികരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് നടന്ന സംസ്ഥാന പച്ചത്തേങ്ങ സംഭരണ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.ചക്രായുധന്‍, ജനറല്‍ സെക്രട്ടറി കെ.കെ.രജിഷ്, സെക്രട്ടറി പി.രജിത്ത് കുമാര്‍, എം.പ്രകാശന്‍ എന്നിവരാണ് നിവേദനം നല്‍കിയത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

parakkal advt