അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി സി.രവീന്ദ്രനാഥ്

0
259

കുറ്റ്യാടി: അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം പൊതു സമ്പ്രദായത്തിലൂടെ elite 22-6-19വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. കാവിലുംപാറയില്‍ ഗവ.ഹൈസ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം po - Copyപകര്‍ന്നു നല്‍കുക എന്നതാണ് പൊതു വിദ്യാഭ്യാസ യജ്ഞം വിഭാവനം ചെയ്യുന്നത്. വിദ്യാര്‍ഥികളില്‍ വിവരം കുത്തിനിറയ്ക്കുക എന്നത് പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ്. വിവരങ്ങള്‍ ശേഖരിച്ച് ഇവ അറിവാക്കി മാറ്റുക parakkal advtഎന്നതാണ് ആധുനിക വിദ്യാഭ്യാസ രീതി. പൊതു വിദ്യാഭ്യാസ യജ്ഞം പിന്തുടരുന്നത് ഈ രീതിയാണ്. പഠിച്ച വിഷയങ്ങളിലെ ആശയത്തെ അറിവാക്കി മാറ്റാനും വര്‍ധിപ്പിക്കാനുമുള്ള കഴിവ് നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാണാപാഠം പഠിച്ച് പരീക്ഷ എഴുതുന്ന രീതി അല്ലയിത്. ലോകത്തിലെ വൈജ്ഞാനിക മണ്ഡലത്തിലേക്ക് സംഭാവന ചെയ്യുന്ന വ്യക്തികളെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വാര്‍ത്തെടുക്കുക എന്നതാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ ഉന്നം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇ.കെ.വിജയന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി ഉള്‍പ്പെടെ 2.60 കോടി ചെവഴിച്ചാണ് സ്‌കൂളില്‍ രണ്ടു ബ്ലോക്കുകളിലായി 22 ക്ലാസ് മുറികള്‍ നിര്‍മിച്ചത്. രണ്ടു കെട്ടിടത്തോടനുബന്ധിച്ച് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ കിഫ്ബി വഴി മൂന്ന് നില കെട്ടിടം നിര്‍മിക്കുന്നതിന് മൂന്നു കോടിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രീ-പ്രൈമറിയടക്കം എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന mhesസ്‌കൂള്‍ ഇതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മികച്ച നിലയിലെത്തും.
ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുക്കം മുഹമ്മദ്, പി ജി ജോര്‍ജ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി ശ്രീധരന്‍ മാസ്റ്റര്‍, കാവിലുംപാറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ ടി വിജയലക്ഷ്മി, വടകര ഡിഇഒ സനകന്‍, കുന്നുമ്മല്‍ എഇഒ പി സി മോഹനന്‍, കെ കൃഷ്ണന്‍, കെ പി രാജന്‍, എന്‍ പി പത്മകുമാര്‍, മണക്കര സൂപ്പി, രാജു തോട്ടുംചിറ, പിടിഎ പ്രസിഡന്റ് കെ പി സുധീഷ്, എസ്എംസി ചെയര്‍മാന്‍ വി കെ സുരേന്ദ്രന്‍, രസ്‌ന ബിജു, എ എം റഷീദ്, എം എം റോയ്, കെ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.മോഹനന്‍ നന്ദിയും പറഞ്ഞു.

deepthi gas