വടകര സബ് ട്രഷറിയുടെ ദുരവസ്ഥ പ്രതിപാദിച്ച് കാര്‍ട്ടൂണ്‍

0
650

വടകര: എം.അജയകുമാര്‍ വരച്ച കാര്‍ട്ടൂണ്‍ വടകര സബ് ട്രഷറിയുടെ ദുരവസ്ഥ വെളിവാക്കുന്നതായി. ചോര്‍ച്ചയും തകര്‍ച്ചയും നേരിടുന്ന ട്രഷറിയില്‍ ജീവന്‍ പണയം വെച്ചാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങള്‍ തേടി elite 22-6-19എത്തുന്നവരുടെ സ്ഥിതിയും ഇത് തന്നെ. ഇത് സൂചിപ്പിക്കുന്നതാണ് കാര്‍ട്ടൂണ്‍.
സുരക്ഷിതമായ സ്ഥലത്തേക്ക് ട്രഷറി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ട് കാലമേറെയായെങ്കിലും നടപടി മാത്രം അകലെ. സിവില്‍ സ്റ്റേഷനു സമീപത്തെ കെട്ടിടം ഇതിനായി കണ്ടെത്തിയിരുന്നു. എന്നാല്‍ കെട്ടിടത്തിനു നമ്പര്‍ ലഭിക്കാത്തതിനാല്‍ മാറ്റം അനിശ്ചിതത്വത്തിലായി.

parakkal advt