പാറക്കല്‍ അബദുല്ല എംഎല്‍എയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി

0
371

elite 22-6-19
വടകര: കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും എല്‍എസ്എസ്, po - Copyയുഎസ്എസ് കരസ്ഥമാക്കിയവരേയും പാറക്കല്‍ അബദുല്ല എംഎല്‍എ അനുമോദിക്കുന്നു.
ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിക്കുന്ന ചടങ്ങ് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വടകര പുതിയ ബസ്റ്റാന്റ് പരിസരത്തെ mhesകൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടക്കും. യുഎഇ കെഎംസിസി കുറ്റ്യാടി നിയോജക മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ മൂന്നാം തവണയാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് എന്ന പേരില്‍ അനുമോദന സംഗമം നടക്കുന്നത്.
രാവിലെ 9.30ന് കെ.മുരളീധരന്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്യും പാറക്കല്‍ അബുല്ല എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരും പങ്കെടുക്കും.
1317 വിദ്യര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു.

deepthi gas