കെ പി രവീന്ദ്രന്‍ വധം: ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ്

0
579

 

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി elite 22-6-19വിധിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കക്കട്ടില്‍ parakkal advtഅമ്പലക്കുളങ്ങര കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരെയാണ് ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍(48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്. ഒന്ന് മുതല്‍ ഒമ്പതുവരെ പ്രതികളും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുമായ പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ പവിത്രന്‍ ,തമ്പാന്‍ കടവിലെ കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുണന്‍, സെന്‍ട്രല്‍ പൊയിലൂരില്‍ കെ പി രഘു ,അരക്കിണറിലെ സനല്‍ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ പി കെ ദിനേശന്‍, മൊകേരി യിലെ കോട്ടക്ക് ശശി കൂത്തുപറമ്പിലെ അനില്‍കുമാര്‍, സെന്‍ട്രല്‍ പൊയിലൂരിലെ സുനി, ബാലുശ്ശേരിയിലെ പി വി അശോകന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുമ്പുപാര കൊണ്ട് തലക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.

mhes