13 കാരന്‍ ഓടിച്ച ബൈക്ക് പോലീസ് പിടികൂടി; പിതാവിനെതിരെ കേസ്

0
3386

elite 22-6-19
നാദാപുരം: പതിമൂന്ന് വയസുകാരന്‍ ഇരുചക്രവാഹനവുമായി പോലീസ് പിടിയില്‍. po - Copyപിതാവിനെതിരെ വളയം പോലീസ് കേസെടുത്തു. വാണിമേല്‍ നിടുംപറമ്പ് സ്വദേശി ചന്ദ്ര (47 )നെതിരെയാണ കേസ്. വാണിമേല്‍ പുതുക്കയം ഭാഗത്ത് വാഹന deepthi gasപരിശോധനക്കിടയിലാണ് വളയം എസ്‌ഐ ആര്‍.സി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇരുചക്രവാഹനത്തില്‍ പതിമൂന്ന് വയസ്സുള്ള വിദ്യാര്‍ഥി വരുന്നത് കണ്ടത്. പോലീസ് കൈകാണിച്ച് നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാഹനം പിതാവിന്റേതാണെന്നും കരുകുളത്ത് കട നടത്തുകയാണ് പിതാവെന്നും വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അതേ ഇരുചക്ര വാഹനത്തില്‍ വിദ്യാര്‍ഥിയെ കരുകുളത്തു പിതാവിന്റെ കടയില്‍ കൊണ്ട് പോയി ഏല്‍പിച്ച ശേഷം പിതാവിനോട് വളയം സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഐപിസി 279, ഐപിസി 336 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. മേഖലയില്‍ കുട്ടി ഡ്രൈവര്‍മാര്‍ വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വാഹന പരിശോധന ര്‍ശനമാക്കിയിട്ടുണ്ട്. പിടിക്കപ്പെടുന്ന കുട്ടി ഡ്രൈവര്‍മാരുടെ രക്ഷിതാക്കളുടെ പേരില്‍ കേസെടുക്കാനാണ് പോലീസ് തീരുമാനം.

parakkal advt