ബഷീറിനെ സ്മരിച്ചു; വാക്കിലും വരയിലും

0
166

 

വടകര: വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബഷീര്‍ വാക്കിലും വരയിലും ‘ പരിപാടി സംഘടിപ്പിച്ചു. പ്രേമലേഖനത്തിലെ സാറാമ്മയേയും കേശവന്‍ നായരെയും വരച്ചുകൊണ്ട് ആര്‍ടിസ്റ്റ് ജോളി എം.സുധന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ വി.സിദ്ധാര്‍ത്ഥ്, elite 22-6-19ആയുഷ് പി.ജയന്‍, ആര്‍.നന്ദന, വിഷ്ണുപ്രിയ എന്നിവര്‍ ബഷീര്‍ കഥകളിലെ വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വരച്ചു. മാളവിക, നയന്‍താര, വൈഗ പ്രദീപ്, ദേവനന്ദ, ശാരിക എന്നിവര്‍ ബഷീര്‍ കൃതികളുടെ വായനാനുഭവങ്ങള്‍ പങ്കുവച്ചു. പ്രിന്‍സിപ്പല്‍ പി.സലില്‍ സംസാരിച്ചു. സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സാഹിത്യവേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് .

mhes