നാദാപുരത്തെ ജനകീയ ഡോക്ടര്‍ക്ക് ആദരം

0
1573

elite 22-6-19
നാദാപുരം: അമ്പത് വര്‍ഷമായി നാദാപുരത്ത് സേവനം ചെയ്യുന്ന ജനകീയ ഡോക്ടര്‍ po - Copyഭരതനെ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. കൂത്ത്പറമ്പ് സ്വദേശിയായ ഭരതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ parakkal advtശേഷം കുറ്റ്യാടിയിലായിരുന്നു ആദ്യം പ്രാക്ടീസ് ചെയ്തത്. ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് നാദാപുരത്ത് സ്വന്തമായി ക്ലിനിക്ക് ആരംഭിച്ച് പ്രാക്ടീസ് തുടങ്ങിയത്. നാദാപുരത്തുകാരുടെ സ്‌നേഹവും ആതിഥ്യ മര്യാദയും നല്ല വണ്ണം അനുഭവിച്ച ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വിളി വന്നിട്ടും നാദാപുരം വിട്ട് പോകാന്‍ തയ്യറായില്ല.
നാദാപുരത്തിന്റെ കിതപ്പും കുതിപ്പും നേരിട്ട് കണ്ട അപൂര്‍വം ചിലരില്‍ ഒരാളാണ് ഭരതന്‍ ഡോക്ടര്‍. പ്രാക്ടീസ് നിര്‍ത്തുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ മരണം വരെയും ഞാന്‍ നാദാപുരക്കാരനായി ഒപ്പമുണ്ടാകുമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. തൂണേരിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ എടത്തില്‍, ജനറല്‍ സെക്രട്ടറി ഇ.ഹാരിസ്, ട്രഷറര്‍ നിസാം തങ്ങള്‍, മറ്റ് ഭാരവാഹികളായ വി.പി.ഫൈസല്‍, റഫീഖ് കക്കംവെള്ളി, ഉനൈസ് കുമ്മങ്കോട് എന്നിവര്‍ പ്രസംഗിച്ചു.

mhes