മഴ കനത്തു; സ്വന്തം വീട്ടില്‍ കഴിയാനാവാതെ കേളപ്പനും കുടുംബവും

0
665

elite 22-6-19

 

 

 

ടി.ഇ.രാധാകൃഷ്ണന്‍

നാദാപുരം: മഴക്കാലമായതോടെ സ്വന്തം വീട്ടില്‍ കഴിയാനാവാത്ത ദുരിതത്തിലാണ് വിലങ്ങാട് പന്നിയേരിയിലെ പാലുമ്മല്‍ കേളപ്പനും കുടുംബവും. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കേളപ്പന്റെ വീട് അപകട ഭീഷണിയിലായിരുന്നു. വിലങ്ങാട് മലയോരത്ത് 

po - Copyവിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ കേളപ്പന്റെ വീടിന് പിന്‍ഭാഗത്തെ കുന്ന് പിളര്‍ന്ന് വീടിന് മുകളില്‍ പതിക്കുന്ന അവസ്ഥയായി. ഇതോടെ മഴക്കാലത്ത് വീട്ടില്‍ കഴിയാനാവില്ലെന്ന സ്ഥിതി വന്നു.
പട്ടികജാതി വകുപ്പ് അധികൃതരും ജിയോളജി വകുപ്പുകാരും സ്ഥലം സന്ദര്‍ശിച്ച് വീട് അപകട ഭീഷണിയിലാണെന്ന് പറഞ്ഞ് കേളപ്പനോട് മാറി താമസിക്കാന്‍ parakkal advtആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം മഴ അവസാനിക്കുന്നതുവരെ കേളപ്പനും കുടുംബവും ബന്ധു വീട്ടില്‍ അഭയം തേടി. അപകട ഭീഷണി ഉയര്‍ത്തുന്ന സ്ഥലത്ത് നിന്ന് സമീപത്തെ മറ്റൊരു സ്ഥലത്തേക്ക് വീട് നിര്‍മിക്കാന്‍ ട്രൈബല്‍ വകുപ്പ് സ്ഥലം നല്‍കുകയുണ്ടായെങ്കിലും പിന്നീട് വീട് നിര്‍മാണത്തിനുള്ള ഒരു നീക്കവും നടന്നില്ല.
ഈ വര്‍ഷവും മലയോര മേഖലയില്‍ മഴ ശക്തമായതോടെ കേളപ്പനും കുടുംബവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ കുടുംബ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. വീടിനു പിന്‍ഭാഗത്തെ ഭൂമിയിലെ വിളളലില്‍ മലയോരത്ത് നിന്ന് വെളളം ഒലിച്ചിറങ്ങി മണ്ണിടിച്ചില്‍ ഉണ്ടാകാനുളള സാധ്യത മുന്നില്‍ കണ്ട് വിളളല്‍ വീണ ഭാഗത്ത് മണ്ണ് നിറച്ച് സംരക്ഷിച്ച് വെച്ചിരിക്കുകയാണ്. കൂലി വേല ചെയ്തും കാട്ടിലെ വിഭവങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തിയും ജീവിതം കഴിച്ച് കൂട്ടുന്ന ഈ നിര്‍ധന കുടുംബത്തിന് സ്വന്തമായി വീട് നിര്‍മിക്കാന്‍ സാധിക്കില്ല. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നോ പട്ടിക ജാതി വകുപ്പിന്റെ ഭാഗത്ത് നിന്നോ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ കേളപ്പനും കുടുംബത്തിനും സുരക്ഷിതമായ ഭവനം നിര്‍മിക്കാന്‍ കഴിയുകയുളളൂവെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

mhes