അടുക്കളതോട്ടം നിറയെ മുന്തിരി; കാഴ്ച താഴെ അങ്ങാടിയില്‍

0
988

elite 22-6-19
വടകര: തമിഴ്‌നാട്ടിലെ തേനി, കമ്പം, ഗൂഡല്ലൂര്‍, കര്‍ണാടകത്തിലെ കുടക്, ഇടുക്കിയിലെ കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ സുലഭമായി കണ്ടുവരാറുള്ള മുന്തിരി തോട്ടങ്ങളുടെ ചുവട് പിടിച്ച് അന്യദേശങ്ങളിലും മുന്തിരി വിളയുന്നു. കാലാവസ്ഥ നോക്കാതെ തന്നെ parakkal advtകടലോരത്ത് പോലും മുന്തിരി സുലഭമാവുകയാണ്. ഇതിലൊന്നാണ് വടകര താഴെ അങ്ങാടിയിലെ പാണ്ടികശാല വളപ്പിലെ ശൈഖ് പള്ളിക്ക് സമീപം കിരീക്കിന്റവിട നസീമ ഹമീദിന്റെഅടുക്കള തോട്ടം. മുന്തിരിവള്ളികള്‍ നല്‍കുന്ന കാഴ്ച വിസമയം തന്നെ.
മഴക്കാലമായിട്ടും മഴകിട്ടാതെ, ഉരുകുന്ന ചൂടിലും പൊള്ളുന്ന വെയിലിലും നല്ല രീതിയില്‍ പരിചരിച്ച്വിളവെടുക്കാന്‍ പാകത്തിലെത്തിയിരിക്കാന്‍ മുന്തിരി തോട്ടം.
മൂന്ന് വര്‍ഷം മുന്‍പ് വടകര ചന്തയില്‍ നിന്നു വാങ്ങിയ ചെറിയ മുന്തിരിവളളി നട്ടുവളര്‍ത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം തന്നെ കായുണ്ടായിരുന്നു. എന്നാല്‍ ഇത്തവണയാണ് നല്ല രീതിയില്‍ ഉണ്ടായത് എന്ന് ഇതിന്റെ ഉടമ ഹമീദ് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് ദിനേന ഈ കൊച്ചു മുന്തിരി തോട്ടം കാണാന്‍ എത്തുന്നത്. പലയിടത്തും ഇതുപോലെ മുന്തിരിവള്ളികള്‍ ഉയരുകയാണ്.

mhes