ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പാതിരിപ്പറ്റ സ്വദേശി മരിച്ചു

0
1078

elite 22-6-19
കക്കട്ടില്‍: ഖത്തറില്‍വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാതിരിപ്പറ്റ മീത്തല്‍ വയല്‍ നസീര്‍ തയ്യില്‍ (37) ആണ് മരിച്ചത്.
ഖത്തറിലെ അല്‍കീസയില്‍ നിന്ന് ദോഹയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം po - Copyഇടിച്ചാണ് അപകടമുണ്ടായത്. നസീറിന്റെ കൂടെയുണ്ടായിരുന്ന ഭാര്യാ സഹോദരന്‍ പന്തിരിക്കര സ്വദേശി ജുനൈസ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. നസീര്‍ ഖത്തര്‍ കെഎംസിസി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി അംഗമാണ്.
പിതാവ്: അമ്മമത്, മാതാവ് : സൈനബ. ഭാര്യ: ഫെബിന. മക്കള്‍: ഹനൂന ഹസിന്‍, നന്‍ഹ നൂറിയ. സഹോദരന്‍: സമീര്‍ (ഖത്തര്‍).

parakkal advt