രാജന്‍ കേസില്‍ കരുണാകരന്‍ രാജി വെച്ചതനുസരിച്ച് പിണറായി രാജിവെക്കേണ്ട സമയം കഴിഞ്ഞു: കെ.മുരളീധരന്‍

0
444

 

കോഴിക്കോട്: രാജന്‍ കേസില്‍ കെ.കരുണാകരന്‍ രാജി വെച്ച കാര്യം നോക്കുമ്പോള്‍ elite 22-6-19മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞുവെന്ന് parakkal advtകെ.മുരളീധരന്‍ എംപി. ഡോ:പി.കെ അബ്ദുള്‍ ഗഫൂര്‍ അനുസ്മരണ പ്രഭാഷണത്തിനെത്തിയ മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അടിയന്തരവാസ്ഥ പ്രഖ്യാപനത്തെ കുറിച്ചും അക്കാലത്തെ അതിക്രമത്തെ കുറിച്ചും വീരവാദത്തോടെ അനുസ്മരിച്ച മുഖ്യമന്ത്രിക്ക് അതിന്റെ വാര്‍ഷികത്തില്‍ തന്നെ കസ്റ്റഡി മരണം നേരിടേണ്ടി വന്നതായി മുരളീധരന്‍ പറഞ്ഞു. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പൂം ഇല്ലാതിരുന്നിട്ടു കസ്റ്റഡിമരണം തുടരുന്നത് സംസ്ഥാന സര്‍ക്കാറിന്റെ തികഞ്ഞ പരാജയം കൊണ്ടാണ്. രാജന്‍കേസില്‍ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് കരുണാകരന്‍ രാജിവെച്ചതെന്ന കാര്യം മുരളീധരന്‍ ഓര്‍മിപ്പിച്ചു. തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടാകുന്ന ക്ഷീണം ചില്ലറയല്ല. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. സംസ്ഥാന സര്‍ക്കാരിന് പോലീസില്‍ ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്. അത്രത്തോളം കസ്റ്റഡി മരണങ്ങളാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഉണ്ടായത്.
സംസ്ഥാന ഡിജിപിയെ മാറ്റി വക തിരിവുള്ള ആളെ നിയമിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.

mhes