സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കണം: മുഖ്യമന്ത്രി

0
660

elite 22-6-19

കൊച്ചി: സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെപ്പറ്റി കേരളവും parakkal advtആലോചിച്ച് തുടങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കൂടിവരികയാണ്. ലഹരി മരുന്നുപോലെ കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് നവമാധ്യമങ്ങളും മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മേരിപോള്‍ സ്മാരക ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ ഇന്നത്തെ കാലത്ത് കഴിയില്ല. പക്ഷെ തെറ്റായ കാര്യങ്ങള്‍ക്ക് നവമാധ്യമങ്ങളെ ഉപയോഗിക്കുന്ന പ്രവണത സമൂഹത്തില്‍ ഏറിവരുന്നുണ്ട്. നവമാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെപ്പറ്റി കുട്ടികള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

mhes