സംസ്ഥാനം ഭരിക്കുന്നത് കര്‍ഷക വിരുദ്ധ സര്‍ക്കാര്‍: കര്‍ഷകമോര്‍ച്ച

0
206

പേരാമ്പ്ര: കേരളത്തിലെ ഇടതു സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ സര്‍ക്കാരാണെന്ന് elite 22-6-19കര്‍ഷകമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കിസാന്‍ സമ്മാന്‍ നിധി പദ്ധതി, കര്‍ഷക ആത്മഹത്യ, ബാങ്കുകളുടെ ജപ്തി ഭിഷണി, വന്യജീവി ആക്രമണം, നാളികേര വിലയിടിവ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നു യോഗം കുറ്റപ്പെടുത്തി.
കൃഷി ഭവനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. കിസാന്‍ സമ്മാന്‍ നിധി പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും കേരള സര്‍ക്കാറിന്റെ കര്‍ഷക po - Copyവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ജൂലൈ മൂന്നിന് പേരാമ്പ്ര മിനി സിവില്‍ സ്‌റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.രജീഷ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടി തറമ്മല്‍ രാഗേഷ്, ബിജെപി.പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബാലചന്ദ്രന്‍, കെ.രാഘവന്‍, സി.കെ.ലില, എം.പ്രകാശന്‍, സുരേഷ് കണ്ടോത്ത്, കെ.എം.സുധാകരന്‍, കെ.ശ്രീധരന്‍, വി.കെ.ബാലന്‍ നായര്‍, കെ.കെ.സുനോചന്‍, തയ്യില്‍വിജയന്‍ എന്നിവര്‍ സംസാരിച്ചു.

deepthi gas