നാളികേരത്തിന്റെ വിലയിടിയുന്നു; കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
296

 

കുറ്റ്യാടി : നാളീകേരത്തിന്റെ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, കുറ്റ്യാടി, കുന്നുമ്മല്‍, മേഖലകളിലെ പ്രധാന കൃഷിയിനമാണ് തേങ്ങ. കഴിഞ്ഞവര്‍ഷം ഉരിച്ച നാളീകേരത്തിന്ന് കിലോയ്ക്ക് നാല്‍പത്തിയെട്ട്, അന്‍പത് രൂപയോളം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇരുപത്തി എട്ട് elite 22-6-19രൂപയ്ക്ക് അടുത്ത് മാത്രമാണ് വില ലഭിക്കുന്നത്. ഏകദേശം മൂന്ന് ഉരിച്ച തേങ്ങകള്‍ വേണം ഒരു കിലോ തികയ്ക്കാന്‍. മൂന്ന് നാളീകേരത്തിന്ന് ഇരുപത്തി എട്ട് രൂപയെന്നത് കര്‍ഷകര്‍ക്ക് നിലവിലുള്ള സാഹചര്യത്തില്‍ ഏറെ പ്രയാസമാണ്.
നാളീകേര കൃഷി ഏറെ പ്രതിസന്ധി നേരിടുകയാണെന്ന പരാതി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. കൃഷി ചെയ്യാനുള്ള താല്‍പര്യം ഇന്നത്തെ അവസ്ഥയില്‍ po - Copyനഷ്ടപെട്ട സ്ഥിതി. ഒരു തെങ്ങ് കയറാന്‍ അന്‍പത് രൂപയെങ്കിലും കൂലി നല്‍കണം. തെങ്ങ് കയറ്റ ജോലിക്കാരുടെ ലഭ്യതയും പ്രശ്‌നമാണ്. കാലാവസ്ഥയിലുള്ള മാറ്റവും രോഗബാധയും ഉല്‍പാദനത്തെ ബാധിച്ചിരിക്കുന്നത് പോലെ ജൈവവളത്തിന്റെ ലഭ്യത കുറവും കൃഷിക്കാരുടെ നട്ടെല്ലൊടിക്കുമ്പോഴാണ് കുത്തനെയുള്ള വിലയിടിവും.
കേരളത്തിലെ നാളികേരത്തിന്റെ വില ഇടിയുന്നത് അന്യസംസ്ഥാനങ്ങളിലെ ഇടപെടല്‍ കാരണമാണെന്നാണ് കര്‍ഷകര്‍ വിശ്വസിക്കുന്നത്. തമിഴ്നാട് ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് കുറ്യ്യാടി പരിസര പ്രദേശങ്ങളില്‍ നിന്നു തേങ്ങ കയറ്റി പോകുന്നത്.ഏറെ ഗുണമേന്മയുള്ള കുറ്റ്യാടി തേങ്ങയുടെ വില അര്‍ഹമായ രീതിയില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകേണ്ടിയിരിക്കുന്നു.

deepthi gas