മതിയാക്കാം ബോള്‍ പേന

0
502

വടകര: ഹരിത വിദ്യാലയവല്‍ക്കരണത്തിന്റെ ഭാഗമായി തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബോള്‍പേനക്കെതിരെ പ്രചാരണ elite 22-6-19പരിപാടി നടന്നു. മഷിപ്പേനയിലേക്ക് മടങ്ങാനുള്ള ആഹ്വാനം ആയിരുന്നു നല്‍കിയതെങ്കിലും നിലവില്‍ ലഭിക്കുന്ന നോട്ട്ബുക്കുകള്‍ മഷിപ്പേന സൗഹൃദമല്ല എന്ന വിദ്യാര്‍ഥികളുടെ പ്രതികരണത്തിന് ശേഷം ബോള്‍ പേനകള്‍ വലിച്ചെറിയാതെ സൂക്ഷിക്കാനുള്ള ബോള്‍ പേന സംഭരണി സ്ഥാപിച്ചു. ഉപയോഗം കഴിഞ്ഞ ബോള്‍ പേനകള്‍ വലിച്ചെറിയാതെ ക്ലാസുകളില്‍ ശേഖരിച്ച് സംഭരണികളില്‍ എത്തിക്കാനുള്ള ചുമതല ക്ലാസ് ലീഡര്‍മാരും ഗ്രീന്‍ അംബാസഡര്‍മാരും ഏറ്റെടുത്തു. വിവിധ po - Copyക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ബോള്‍ പേന സംഭരണിയുടെ ഉദ്ഘാടനം അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഹസീന്‍, സെന്‍ഹ ഷെറിന്‍, ജെ എം റുമാന എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി എന്‍ മുരളീധരന്‍, ഹെഡ്മാസ്റ്റര്‍ പി ഹരിദാസ്, എന്‍.കെ ഖദീജ, റന ഫാത്തിമ, ദിയ ദിനേശന്‍, പി ടി കെ ജസീറ, പി റോഷ്‌ന, ടി വി രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deepthi gas