കുരിക്കിലാട് ഇടിമിന്നലില്‍ മൂന്നു വീടുകള്‍ക്കു നാശം; ദമ്പതികള്‍ക്ക് മിന്നലേറ്റു

0
697

വടകര: കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് മൂന്നു വീടുകള്‍ക്ക് നാശം. ദമ്പതികള്‍ക്ക് മിന്നലേറ്റു.
elite55ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കരിപ്പാല്‍ മീത്തല്‍ കണ്ണന്‍, പറമ്പത്ത് ഗോപാലന്‍, പറമ്പത്ത് സജിത്ത് എന്നിവരുടെ വീടുകള്‍ക്കാണ് നാശം. സംഭവം നാട്ടുകാരെ നടുക്കി.
കണ്ണന്റെ മകന്‍ ഭാസ്‌കരന്‍ (57), ഭാര്യ കമല (51) എന്നിവര്‍ക്കാണ് മിന്നലേറ്റത്. വീട്ടില്‍ കിടന്നുറങ്ങുമ്പോഴുണ്ടായ മിന്നലേറ്റ് ഇവര്‍ തെറിച്ചുവീണു. ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ ചുമരില്‍ പലയിടത്തും വിള്ളല്‍ വീണു. ഇതിനു പുറമെ മെയിന്‍ സ്വിച്ചും വയറിംഗും ഫാന്‍ ഉള്‍പെടെയുള്ള വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ദമ്പതികളുടെ കിടപ്പു മുറിക്കാണ് po - Copyകാര്യമായ നാശം. ഇതിലെ ഫാന്‍ പൊട്ടിത്തെറിച്ചു.
ഇതോടൊപ്പമാണ് ഇരുന്നൂറു മീറ്റര്‍ അകലെ പറമ്പത്ത് ഗോപാലന്റെയും തൊട്ടടുത്തെ സജിത്തിന്റെയും വീടുകള്‍ക്ക് മിന്നലേറ്റത്. ഗോപാലന്റെ വീട്ടുചുമരിനും വയറംഗിനും കേടുപറ്റി. വീട്ടുവളപ്പിലെ തെങ്ങിനു മിന്നലേറ്റു. സജിത്തിന്റെ വീട്ടിലെ മെയിന്‍ സ്വിച്ച് മിന്നലേറ്റു നശിച്ചു. സംഭവമറ്ഞ്ഞ് നിരവധി പേരാണ് എത്തിയത്.

deepthi gas