വടകര നഗരസഭ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍ 24 നു തുടങ്ങും

0
599

വടകര: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ വടകര നഗരസഭയില്‍ ജൂണ്‍ 24 നു elite55തുടങ്ങും. നഗരസഭാ സാംസ്‌കാരിക നിലയത്തില്‍ ആദ്യ ദിവസം ഒന്നാം വര്‍ഡിലുള്ളവരുടെ കാര്‍ഡ് പുതുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാക്രമം 47 വാര്‍ഡുകളിലെയും ഇന്‍ഷൂറന്‍സ് പുതുക്കല്‍ ഇതേ സ്ഥലത്തു നടക്കും. ദിവസവും po - Copyകാലത്ത് 10 മുതല്‍ നാലു വരെയാണ് പുതുക്കാന്‍ സൗകര്യം.
നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും 50 രൂപയുമാണ് പുതുക്കാന്‍ വേണ്ടത്.
ഒരു വീട്ടില്‍നിന്ന് ഒരാള്‍ മാത്രം വന്നാല്‍ മതിയെന്നും കഴിഞ്ഞ വര്‍ഷം പുതുക്കാത്തവര്‍ വരേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

deepthi gas