പ്രതിഭാസംഗമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

0
190

വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രതിഭകളെ പി.ടി.എ.യും മാനേജ്‌മെന്റും ചേര്‍ന്ന് അനുമോദിച്ചു. ടൗണ്‍ഹാളില്‍ നടന്ന elite55പ്രതിഭാസംഗമം കേരള വെറ്റിനറി സര്‍വ്വകലാശാല ഡയറക്ടര്‍ ഡോ: ടി.പി.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവര്‍ (151) , ഒമ്പത് എപ്ലസ് (81), പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് (29), 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് (27), എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് (24), രാജ്യപുരസ്‌ക്കാര്‍ ലഭിച്ച 29 സ്‌കൗട്ട് & ഗൈഡ് mhesവിദ്യാര്‍ഥികള്‍, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് (എട്ട്), മെഡിക്കല്‍ എന്‍ജിനീയറിങ്ങ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ ഉള്‍പ്പെടെ 400 ഓളം പ്രതിഭകളെയാണ് അനുമോദിച്ചത്.
എസ്എസ്എല്‍സി പരീക്ഷയില്‍ 880 വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച് നൂറു ശതമാനം നേടിയ മേമുണ്ടയുടെ വിജയം ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് മൂന്നാമതും ആണ്. എന്‍എംഎംഎസ് വിജയത്തിലും ജില്ലയില്‍ ഒന്നാമതായി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന മേമുണ്ടയ്ക്ക് ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ് ഈ പ്രതിഭകള്‍.
ചടങ്ങില്‍ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനന്‍ അധ്യക്ഷനായി. മാനേജര്‍ ടി.വി ബാലകൃഷ്ണന്‍, പിടിഎ പ്രസിഡണ്ട് സി.വത്സകുമാര്‍, പ്രിന്‍സിപ്പാള്‍ പി.കെ കൃഷ്ണദാസ്, ഹെഡ്മാസ്റ്റര്‍ പി.ശശികുമാര്‍, എം നാരായണന്‍, പി.പി പ്രഭാകരന്‍, ഇ നാരായണന്‍, ടി മോഹന്‍ദാസ്, മുണ്ടോളി രാമചന്ദ്രന്‍, സി.വി കുഞ്ഞമ്മദ്, പി.സി മറിയം, പി.കെ ശ്രീധരന്‍, ആര്‍.പി വിനോദ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

deepthi gas