ആരോഗ്യ ഇന്‍ഷൂറന്‍സില്‍ പുതിയവരെ ഉള്‍പ്പെടുത്തണം: മഹിളാസംഘം

0
298

elite55

വടകര : ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ഉള്‍പെടുത്തുന്നതിന നടപടി സ്വീകരിക്കണമെന്ന് കേരള മഹിളാസംഘം കുറ്റ്യാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തിരുവള്ളൂരില്‍ നടന്ന  സമ്മേളനം ജില്ലാ സെക്രട്ടറി സി.എസ്.എലിസബത്ത് ഉല്‍ഘാടനം ചെയ്തു. എന്‍ എം വിമല പതാക ഉയര്‍ത്തി.
mhesസി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശി, പി സുരേഷ് ബാബു, കെ അജിന, കെ എം പ്രിയ, കെ പി പവിത്രന്‍, കെ കെ കുമാരന്‍, കോറോത്ത് ശ്രീധരന്‍, സി മോളി, ശോഭ പുതുക്കുടി,സി രാജീവന്‍, ഒ പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
റീന സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും പി ഷൈനി രക്തസാക്ഷി പ്രമേയവും കെ സുനിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. എന്‍ എം വിമല, ഇന്ദീവരം ഇന്ദിര, സി പി ചന്ദ്രി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. സി പി ലിസിത സ്വാഗതവും സി പി ചന്ദ്രി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സി പി ലിസിത (പ്രസിഡണ്ട്) സി മോളി, എ കെ സുലോചന (വൈസ് പ്രസിഡണ്ടുമാര്‍) റീന സുരേഷ് (സിക്രട്ടറി) പി സരള, കെ എം നിംഷ (ജോ: സിക്രട്ടറിമാര്‍) എന്‍ എം വിമല (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

deepthi gas