പാലയാട്ടുനട അപകടം: രാജീവിന്റെ സംസ്‌കാരം ചൊവാഴ്ച

0
1584

വടകര: പുതുപ്പണം പാലയാട്ട്‌നടയില്‍ ബസിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ എ.സി.രാജീവന്റെ (52) സംസ്‌കാരം ചൊവാഴ്ച ഉച്ചക്ക് ഒരു മണിക്കു ചോറോട് മലോല്‍മുക്കിലെ തറവാട്ട് വളപ്പില്‍ നടക്കും. ഇന്നു രാവിലെയാണ് രാജീവന്‍ elite55അപകടത്തില്‍പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ പയ്യന്നൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. വടകര ടൗണില്‍ സ്‌പെയിസ് ഡെക്കര്‍ (കിച്ചണ്‍ സെററിംഗ്) എന്ന സ്ഥാപന ഉടമയാണ് രാജീവന്‍. രാവിലെ ജോലി സംബന്ധമായ കാര്യത്തിനു പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്.
പരേതനായ എടയത്ത് കൃഷ്ണന്‍ മാസ്റ്ററുടെ മകള്‍ ബിന്ദുവാണ് ഭാര്യ. മക്കള്‍: പ്രയാഗ, പ്രണവ്. അമ്മ: സരോജിനി. സഹോദരങ്ങള്‍: രമേശന്‍ (ബഹറിന്‍), രതീശ് (ചെന്നൈ).

deepthi gas