രണ്ടില രണ്ടായി: ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നു

0
1153

 

കോട്ടയം: ഇന്ന് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാനായി elite55ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ mhesപിളര്‍പ്പ് പൂര്‍ണമായി. പിളര്‍പ്പ് ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ശ്രമിച്ചെങ്കിലും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും പിളര്‍പ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍ യോഗത്തില്‍ നിന്നും സി.എഫ്.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. എട്ട് ജില്ലാ പ്രസിഡന്റുമാരും 220 സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിനെത്തിയെന്ന് ജോസ്.കെ..മാണി വിഭാഗം അവകാശപ്പെട്ടു. കെ.എം. മാണിയുടെ മരണത്തോടെ കേരളകോണ്‍ഗ്രസ് എമ്മില്‍ ജോസഫ് – ജോസ് വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത അധികാരത്തര്‍ക്കത്തിന്റെ പരിസമാപ്തിയായുള്ള പിളര്‍പ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
deepthi gasതാത്ക്കാലിക ചെയര്‍മാനായി ജോസഫിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമില്ലാതെ സമാന്തര കമ്മിറ്റി വിളിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനും കൂറുമാറ്റ നിരോധന നിയമം വഴി എം.പി, എം.എല്‍.എമാരെ അയോഗ്യരാക്കാമെന്നുമാണ് ജോസഫ് വിഭാഗം വിശ്വസിക്കുന്നത്. ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് ജോസ് വിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിര്‍ണായകമായിരിക്കും. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്നും സ്വയം പുറത്ത് പോകുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും വ്യക്തമാക്കിയിരുന്നു. ജോസ്.കെ.മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി പ്രഖ്യാപിച്ചതോടെ ജോസഫ് ഇനി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എമാരില്‍ മൂന്ന് പേരുടെ പിന്തുണ തനിക്കുള്ളതിനാല്‍ കടുത്ത നടപടികളിലേക്ക് ജോസഫ് കടക്കുമെന്നാണ് വിവരം.