വേണ്ടത് അക്രമവിരുദ്ധ വികസന നയം: കെ.മുരളീധരന്‍

0
410

 

വടകര: എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ.മുരളീധരന് കുറ്റ്യാടി നിയോജക elite55മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
mhesവോട്ടര്‍മാര്‍ക്കു നന്ദി അറിയിക്കാന്‍ ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് നിന്ന് ആരംഭിച്ച പര്യടനം പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം നേടിയ വടയക്കണ്ടി നാരായണനെ ചടങ്ങില്‍ ആദരിച്ചു. പി എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടില്‍, പി.പി റഷീദ്, വടയക്കണ്ടി നാരായണന്‍, വി.എം ചന്ദ്രന്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സി.പി വിശ്വനാഥന്‍, മരക്കാട്ടേരി ദാമോദരന്‍ സംസാരിച്ചു.
അക്രമ വിരുദ്ധമായ വികസന നയങ്ങളാണ് നമുക്കാവശ്യം എന്ന് സ്വീകരണത്തിനു മറുപടിയായി മുരളീധരന്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിന് എതിരെയുള്ള വോട്ടുകളാണ് തന്നെ വിജയിപ്പിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയഞ്ചേരി, വേളം, കുന്നുമ്മല്‍, കുറ്റ്യാടി, വില്യാപ്പള്ളി, തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം പര്യടനം ചെക്കോട്ടി ബസാറില്‍ സമാപിച്ചു. അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍, ചുണ്ടയില്‍ മൊയ്തുഹാജി, കാവില്‍ രാധാകൃഷ്ണന്‍, മഠത്തില്‍ ശ്രീധരന്‍ തുടങ്ങിയവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

deepthi gas