തിങ്കളാഴ്ച വടകര മേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കും

0
481

വടകര: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം elite55പ്രഖ്യാപിച്ച് പതിനേഴാം തിയതി തിങ്കളാഴ്ച രാജ്യവ്യാപകമായി നടത്തുന്ന സമരത്തില്‍ വടകര ഐഎംഎയും അണിചേരും. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ mhesശ്ക്തമായ നിയമനിര്‍മാണം വേണമെന്ന് ഐഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ യുവ ഡോക്ടര്‍ പരിബ മുഖര്‍ജി നിഷ്ടൂരമായി ആക്രമിക്കപ്പെട്ടതോടെ ഇന്ത്യയിലെ ഡോക്ടര്‍മാരുടെ ജീവിതം നിര്‍ണായകമായൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. എടുത്തുപറയാവുന്ന ഒരു കാരണവുമില്ലാതെ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ബോധപൂര്‍വം രോഗികള്‍ക്ക് ഹാനിവരുത്താന്‍ ഡോക്ടര്‍മാര്‍ ആഗ്രഹിക്കുകയില്ലെന്ന് പകല്‍പോലെ വ്യക്തമാണെങ്കിലും ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സജീവ ശ്രദ്ധ തേടുന്നതിനാണ് തിങ്കളാഴ്ചത്തെ പണിമുടക്കെന്ന് ഇവര്‍ പറഞ്ഞു. അന്ന് വടകര മേഖലയില്‍ അത്യാഹിത വിഭാഗത്തിലൊഴികെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.പി.എം.സലീം, സെക്രട്ടറി ഡോ.വി.സുജിത്ത്, ഡോ.എം.മുരളീധരന്‍, ഡോ.കെ.എം.സുഭാഷ് എന്നിവര്‍ അറിയിച്ചു.

deepthi gas